റഷ്യയെ വിമര്‍ശിച്ച് ജി 7 അംഗങ്ങള്‍

Top News

കീവ് : ഭീകരതയുടെ പുതിയ രൂപമാണ് റഷ്യയെന്ന് യുക്രെയിന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ സെലെന്‍സ്കി, ജി 7 അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് റഷ്യക്കെതിരെ അദ്ദേഹം രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.കഴിഞ്ഞ ദിവസം റഷ്യ യുക്രെയിന് നേരെ നടത്തിയ മിസൈല്‍ ആക്രമണം ഭീകരതയുടെ പുതിയ രൂപമാണെന്നും റഷ്യയ്ക്ക് എതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റഷ്യയ്ക്കുനേരെ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം ജി 7 നോട് ആവശ്യപ്പെടുകയും ചെയ്തു. യുക്രെയിന് നല്‍കുന്ന എല്ലാത്തരത്തിലുള്ള പിന്തുണയും തുടരുമെന്ന് ജി 7 അംഗങ്ങള്‍ ഉറപ്പുനല്‍കി.
റഷ്യ – യുക്രെയിന്‍ യുദ്ധം തുടങ്ങിയതിന് ശേഷം യുക്രെയിന്‍ നേരിട്ട കനത്ത ബോംബാക്രമണമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഇതില്‍ 19പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തലസ്ഥാന നഗരമായ കീവില്‍ രാവിലെ തിരക്കേറിയ സമയത്താണ് ആക്രമണമുണ്ടായത്. അടിസ്ഥാന സൗകര്യങ്ങള്‍ നശിച്ചതിനാല്‍ പലയിടത്തും വൈദ്യുതി മുടങ്ങി. റഷ്യയെ ക്രിമിയ ഉപദ്വീപുമായി ബന്ധിപ്പിക്കുന്ന പാലമായ കെര്‍ച്ചില്‍ ശനിയാഴ്ച നടന്ന സ്ഫോടനത്തിന്‍റെ പ്രതികാരമാണ് കീവില്‍ നടത്തിയ ആക്രമണമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ പുട്ടിന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *