ജനീവ: യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് റഷ്യയെ സസ്പെന്‍ഡ് ചെയ്തു. ക്രൂരമായ മനുഷ്യാവകാശ ലംഘനം റഷ്യന്‍ സൈന്യം യുക്രൈനില്‍ നടത്തിയെന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.193 അംഗങ്ങളില്‍ റഷ്യക്കെതിരെ 93 രാജ്യങ്ങളും അനുകൂലമായി 24 രാജ്യങ്ങളും വോട്ട് ചെയ്തു. വോട്ടെടുപ്പില്‍ നിന്ന് 58 രാജ്യങ്ങള്‍ വിട്ടുനില്‍ക്കുകയും ചെയ്തു. അമേരിക്ക റഷ്യക്കെതിരെ വോട്ട് ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ 58 രാജ്യങ്ങള്‍ വിട്ടുനിന്നതോടെ റഷ്യക്കെതിരെ ഐക്യരാഷ്ട്രസഭയില്‍ അഭിപ്രായ ഐക്യമില്ലെന്ന് വ്യക്തമായി. ബുച്ചയിലും കിയവിലും റഷ്യന്‍ സൈനികര്‍ സാധാരണക്കാരെ കൊലപ്പെടുത്തിയെന്ന് യുക്രൈന് ആരോപിച്ചിരുന്നു. മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് ഇത് രണ്ടാം തവണയാണ് ഒരു രാജ്യം സസ്പെന്‍ഡ് ചെയ്യപ്പെടുന്നത്. 2011ല്‍ ലിബിയയാണ് ആദ്യമായി സസ്പെന്‍ഡ് ചെയ്യപ്പെട്ടത്.