റഷ്യയില്‍ സാമ്പത്തിക പ്രതിസന്ധി

Top News

മോസ്കോ: യുക്രെയ്ന്‍ അധിനിവേശത്തിന്‍റെയും ആക്രമണത്തിന്‍റെയും പശ്ചാത്തലത്തില്‍ റഷ്യയ്ക്കെതിരെ ഉപരോധങ്ങളും നിയന്ത്രണങ്ങളും വിലക്കുകളും വര്‍ദ്ധിക്കുകയാണ്.
ഏറ്റവും ഒടുവില്‍ ഗൂഗിളാണ് റഷ്യയ്ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. റഷ്യയുടെ മീഡിയ ഔട്ട്ലെറ്റുകള്‍ക്ക് ഇനിമുതല്‍ പരസ്യവരുമാനം നല്‍കുകയില്ലെന്ന് ഗൂഗിള്‍ വ്യക്തമാക്കി.സമാനരീതിയില്‍ കഴിഞ്ഞ ദിവസം യൂട്യൂബും ഫേസ്ബുക്കും നടപടിയെടുത്തിരുന്നു. പുതിയ അക്കൗണ്ടുകള്‍ അനുവദിക്കില്ലെന്ന് ട്വിറ്ററും അറിയിച്ചു. ഇതിന് പിന്നാലെയാണ് ഗൂഗിളിന്‍റെ പ്രഖ്യാപനം.
യുക്രെയ്നില്‍ നടക്കുന്ന യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ഗൂഗിളിന്‍റെ പ്ലാറ്റ്ഫോമുകളില്‍ നിന്നും റഷ്യന്‍ മീഡിയകള്‍ക്ക് വിതരണം ചെയ്യുന്ന പരസ്യവരുമാനം താല്‍കാലികമായി നിര്‍ത്തുകയാണ്.
നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ നിരീക്ഷിച്ച് ആവശ്യമെങ്കില്‍ പുതിയ നടപടികള്‍ സ്വീകരിക്കുമെന്നും ഗൂഗിള്‍ പ്രസ്താവനയിലൂടെ അറിയിച്ചു. റഷ്യന്‍ മാദ്ധ്യമങ്ങള്‍ക്കേറ്റ കനത്ത പ്രഹരമാണ് ടെക് ഭീമന്‍മാരുടെ നീക്കമെന്നാണ് വിലയിരുത്തല്‍. അതേസമയം യുക്രെയ്നില്‍ റഷ്യയുടെ ആക്രമണം അഞ്ചാം ദിനവും രൂക്ഷമായി തുടരുകയാണ്. ബെര്‍ദ്യാന്‍സ്ക് നഗരവും റഷ്യ പിടിച്ചെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ റഷ്യയില്‍ കനത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. റൂബിളിന്‍റെ മൂല്യം 30 ശതമാനം ഇടിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *