മോസ്കോ: റഷ്യന്‍ നിയന്ത്രണത്തിലുള്ള ദഗേസ്താന്‍ റിപ്പബ്ലിക്കിലെ പെട്രോള്‍ ബങ്കിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് കുട്ടികളുള്‍പ്പെടെ 35 പേര്‍ കൊല്ലപ്പെട്ടു. 115 പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്.
മാഖ്ചാഖ്ല പട്ടണത്തില്‍ തിങ്കളാഴ്ച രാത്രി(പ്രാദേശിക സമയം) ആണ് സ്ഫോടനം നടന്നത്. മേഖലയിലെ കാര്‍ വര്‍ക്ഷോപ്പിലുണ്ടായ തീപിടിത്തം പെട്രോള്‍ ബങ്കിലേക്ക് പടര്‍ന്ന് സ്ഫോടനമായി പരിണമിക്കുകയായിരുന്നു.
സ്ഫോടനത്തെത്തുടര്‍ന്ന് പ്രദേശത്താകെ തീ പടര്‍ന്നുപിടിച്ചു. നിരവധി വാഹനങ്ങളും കെട്ടിടങ്ങളും അഗ്നിക്കിരയായി. പരിക്കേറ്റവരെ അധികൃതര്‍ എയര്‍ലിഫ്റ്റ് ചെയ്ത് മോസ്കോയിലെ ആശുപത്രികളിലേക്ക് മാറ്റി.
പരുക്കേറ്റ് ചികിത്സയിലുള്ളവരില്‍ രണ്ട് കുട്ടികളുള്‍പ്പെടെ 11 പേരുടെ ആരോഗ്യനില അതീവഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.