അങ്കാറ: യുക്രെയ്ന്‍ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നാണു റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍റെ ആഗ്രഹമെന്ന് താന്‍ അനുമാനിക്കുന്നതായി തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗന്‍.യുദ്ധത്തില്‍ റഷ്യയുടെ നില അത്ര നല്ലതല്ലെന്നും അമേരിക്കയിലെ പിബിഎസ് ചാനലിനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.കഴിഞ്ഞയാഴ്ച ഉസ്ബക്കിസ്ഥാനില്‍ നടന്ന ഷാംഗ്ഹായ് സഹകരണസമിതി ഉച്ചകോടിയില്‍ പുടിനുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. എത്രയും വേഗം യുദ്ധം അവസാനിപ്പിക്കണമെന്ന രീതിയിലാണു പുടിന്‍ സംസാരിച്ചത്. ഫെബ്രുവരിയില്‍ തുടങ്ങിയ അധിനിവേശത്തില്‍ റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങള്‍ യുക്രെയ്നു തിരിച്ചുനല്കണമെന്നും എര്‍ദോഗന്‍ പറഞ്ഞു.
യുക്രെയ്ന്‍ പട്ടാളം അടുത്തിടെ റഷ്യയില്‍നിന്നു വന്‍തോതില്‍ പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചതിനു പിന്നാലെയാണു പുടിന്‍റെ മനംമാറ്റത്തെക്കുറിച്ച് എര്‍ദോഗന്‍ സൂചന നല്കിയിരിക്കുന്നത