മാഞ്ചസ്റ്റര്‍: റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തില്‍, റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി ഫിഫ.റഷ്യയില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ അനുവദിക്കില്ലെന്നും റഷ്യയെന്ന പേരില്‍ മത്സരിക്കാനാകില്ലെന്നും ഫിഫ വ്യക്തമാക്കി. റഷ്യന്‍ പതാകയും ദേശീയ ഗാനവും അനുവദിക്കില്ല. പകരം റഷ്യന്‍ ഫുട്ബോള്‍ യൂണിയന്‍ എന്ന പേരില്‍ വേണമെങ്കില്‍ കളത്തിലിറങ്ങാമെന്നും ഫിഫ കൂട്ടിച്ചേര്‍ത്തു.എന്നാല്‍, ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍നിന്ന് റഷ്യയെ മാറ്റിനിര്‍ത്തണമെന്ന പോളണ്ടിന്‍റെയും സ്വീഡന്‍റെയും ആവശ്യം ഫിഫ അംഗീകരിച്ചില്ല. ഫിഫ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മതിയാകില്ലെന്നാണ് ഇരു രാജ്യങ്ങളുടേയും പ്രതികരണം. ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കേണ്ട യൂറോപ്യന്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് റഷ്യ യോഗ്യത നേടിയിരുന്നു. ഈ ടൂര്‍ണമെന്‍റില്‍ ഉള്‍പ്പെടെ റഷ്യയ്ക്കൊപ്പം കളിക്കാനില്ലെന്ന് ഇംഗ്ലണ്ടും വ്യക്തമാക്കി. നേരത്തെ, ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ നിന്ന് പോളണ്ട് പിന്മാറി. റഷ്യയുമായി മാര്‍ച്ചില്‍ നടക്കേണ്ട യോഗ്യതാ പോരാട്ടത്തില്‍ നിന്നാണ് പോളണ്ട് പിന്മാറിയത്. റഷ്യ വേദിയായി പ്രഖ്യാപിച്ച ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍, ഫോര്‍മുല വണ്ണിലെ റഷ്യന്‍ ഗ്രാന്‍പ്രിക്സ് എന്നിവ റദ്ദാക്കിയതിന് പിന്നാലെയാണ് പോളണ്ടിന്‍റെ പിന്മാറ്റം