കോഴിക്കോട് :65-ാമത് റവന്യു ജില്ലാ കായികമേളക്ക് മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ ഇന്ന് തുടക്കമാവും. മൂന്നുദിവസങ്ങളിലായി നടക്കുന്ന മേളയില്‍ അത്ലറ്റിക്സ് ഇനങ്ങളില്‍ 3500 വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും. ആറുവിഭാഗങ്ങളിലായി 102 ഇനങ്ങളിലാണ് മത്സരം. രാവിലെ എട്ടിന് കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി.മനോജ് കുമാര്‍ പതാക ഉയര്‍ത്തും. 9.30ന് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനംചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ശശി മുഖ്യാതിഥിയാകും. 14ന് വൈകിട്ട് 3.30ന് സമാപന ചടങ്ങ് എം. കെ. രാഘവന്‍ എംപി ഉദ്ഘാടനം ചെയ്യും. അക്വാട്ടിക്, ഗെയിംസ് മത്സരങ്ങള്‍ പിന്നീട് നടക്കുമെന്നും മേളയുടെ ജനറല്‍ കണ്‍വീനര്‍ സി.മനോജ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.