റബ്ബര്‍ സബ്സിഡിയ്ക്ക് 500 കോടിയുടെ ബജറ്റ് പ്രഖ്യാപനം

Top News

തിരുവനന്തപുരം : ഏറെ വെല്ലുവിളി നേരിടുന്ന റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി ബഡ്ജറ്റ് പ്രഖ്യാപനം. റബ്ബറിന് മിനിമം രൂപ ഉറപ്പാക്കാനായി 500 കോടിയുടെ റബ്ബര്‍ സബ്സിഡി ധനമന്ത്രി പ്രഖ്യാപിച്ചു.ഇതിന് പുറമേ റബ്ബര്‍ ഉത്പന്നങ്ങള്‍ റോഡ് നിര്‍മ്മാണത്തിലുള്‍പ്പടെ ഉപയോഗിക്കുന്നത് വ്യാപകമാക്കുമെന്നും മന്ത്രി അറിയിച്ചു. നിലവില്‍ റബ്ബറൈസ്ഡ് റോഡുകള്‍ സംസ്ഥാനത്തുണ്ടെങ്കിലും,
ഇനി മുതല്‍ കിഫ്ബി, പൊതുമരാമത്ത് വകുപ്പുകള്‍ നിര്‍മ്മിക്കുന്ന എല്ലാ റോഡുകളിലും റബ്ബര്‍ മിശ്രിതം ടാറിനൊപ്പം ചേര്‍ക്കും.ബഡ്ജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് നിരവധി പ്രഖ്യാപനങ്ങളാണ് മന്ത്രി നടത്തിയത്. ഇതില്‍ ഏറ്റവും പ്രധാനം സംസ്ഥാനത്ത് പത്ത് മിനി ഫുഡ് പാര്‍ക്ക് അനുവദിക്കുമെന്നതാണ്. സിയാല്‍ മാതൃകയില്‍ കമ്ബനി രൂപീകരിച്ച് ഉത്പന്നങ്ങളുടെ ബ്രാന്‍ഡിംഗ് മാര്‍ക്കറ്റിംഗ് തുടങ്ങിയവ ചെയ്യും. പ്ലാന്‍റേഷന്‍ നിയമത്തില്‍ പഴവര്‍ഗ വിളകള്‍ കൂടി ഉള്‍പ്പെടുത്തുന്നത് പരിശോധിക്കും. ഇതിന് പുറമേ തെക്കു കിഴക്കന്‍ ഏഷ്യയിലെ രാജ്യങ്ങളില്‍ കാര്‍ഷിക മേഖലയില്‍ ഉപയോഗിക്കുന്ന ചെറുകിട ഉപകരണങ്ങള്‍ ലഭ്യമാക്കും.

Leave a Reply

Your email address will not be published. Required fields are marked *