റണ്ണിങ് കോണ്‍ട്രാക്ട്; ജില്ലയില്‍ ഇതുവരെ 445 കിലോമീറ്റര്‍ റോഡിന്‍റെ പരിശോധന പൂര്‍ത്തിയായി

Top News

കോഴിക്കോട് : പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോണ്‍ട്രാക്ട് പ്രകാരമുള്ള റോഡുകളുടെ പരിശോധന ജില്ലയില്‍ മൂന്നാം ദിവസവും തുടര്‍ന്നു. ജില്ലയില്‍ ഇതുവരെ 445 കിലോമീറ്റര്‍ റോഡിന്‍റെ പരിശോധന പൂര്‍ത്തിയായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന നടത്തുന്നത്. റണ്ണിങ് കോണ്‍ട്രാക്ടില്‍ ഉള്‍പ്പെട്ട 38 റോഡുകളില്‍ 198 കിലോമീറ്റര്‍ റോഡിന്‍റെ പരിശോധനയാണ് ഇന്നലെ പൂര്‍ത്തിയാക്കിയത്. ആര്‍ബിഡിസികെ എംഡി എസ് സുഹാസിന്‍റെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായാണ് പരിശോധന. തിരുവമ്പാടി, കൊടുവള്ളി, ബാലുശ്ശേരി, പേരാമ്പ്ര എന്നീ മണ്ഡലങ്ങളിലാണ് പരിശോധന നടന്നത്.സൂപ്രണ്ടിങ് എന്‍ജിനിയര്‍ വിശ്വപ്രകാശ്, എക്സി. എഞ്ചിനീയര്‍മാരായ ഹാഷിം, വിമല എന്നിവരാണ് ടീമില്‍ ഉള്ളത്.
ഏകരൂല്‍ – കക്കയം, വട്ടോളി -മങ്കയം, കുമാരസ്വാമി – നരിക്കുനി, കാപ്പാട് -തുഷാരഗിരി- അടിവാരം, എസ്. എച്ച് 38 പി യു കെ സി റോഡ് എന്നിവയാണ് പരിശോധന നടന്ന പ്രധാന റോഡുകള്‍. ഒന്നും രണ്ടും റണ്ണിങ് കോണ്‍ട്രാക്ട് അനുസരിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന മെയിന്‍റനന്‍സ് വര്‍ക്കുകളുടെ പരിശോധനയാണ് ജില്ലയില്‍ നടക്കുന്നത്. സെപ്റ്റംബര്‍ 30 നകം ജില്ലയിലെ ആയിരം കിലോമീറ്ററോളം റോഡുകള്‍ പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *