രോഹിത് ശര്‍മ്മക്ക് സെഞ്ച്വറി; ഇന്ത്യ അഫ്ഗാനെ തകര്‍ത്തു

Sports

ന്യൂഡല്‍ഹി:ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ (131) തിളങ്ങിയപ്പോള്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം. അഫ്ഗാന്‍ ഉയര്‍ത്തിയ 273 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 35 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു എട്ട് വിക്കറ്റിന് ജയിച്ചു.ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരവും ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടുന്ന താരവുമായി രോഹിത്. 19 ഇന്നിംഗ്സിലാണ് രോഹിത് തന്‍റെ ഏഴാംലോകകപ്പ് സെഞ്ച്വറി തികച്ചത്. ആറ് സെഞ്ച്വറികളുള്ള സച്ചിനെയാണ് മറികടന്നത്.
ക്രിസ് ഗെയ്ലിന്‍റെ പേരിലുള്ള 553 സിക്സുകളെന്ന റെക്കോഡും രോഹിത് ശര്‍മ്മ തകര്‍ത്തു. ക്രിക്കറ്റിന്‍റെ മൂന്നു ഫോര്‍മാറ്റിലുമായി 555 സിക്സുകളാണ് രോഹിത്തിന്‍റെ പേരിലുള്ളത്.കളിയില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് അഫ്ഗാന്‍ മധ്യനിരയുടെ കരുത്തില്‍ 272ലെത്തി. ക്യാപ്റ്റന്‍ ഹഷ്മത്തുല്ല ഷാഹിദി (88 പന്തില്‍ 80), അസ്മത്തുല്ല ഒമര്‍സായ് (69 പന്തില്‍ 62) എന്നിവരുടെ അര്‍ധ സെഞ്ചറിയുടെ ബലത്തിലാണ് അഫ്ഗാനിസ്ഥാന്‍ മികച്ച സ്കോറിലെത്തിയത്. 50 ഓവറില്‍ 8 വിക്കറ്റു നഷ്ടത്തില്‍ 272 റണ്‍സാണ് നേടിയത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര നാല് വിക്കറ്റ് വീഴ്ത്തി. നേടി.ഗംഭീര തുടക്കമാണ് രോഹിത് – കിഷന്‍ സഖ്യം ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 156 റണ്‍സ് കൂട്ടിചേര്‍ത്തു. ഇന്ത്യയ്ക്കായി വിരാട് കോലി (പുറത്താവാതെ 55) അര്‍ധസെഞ്ച്വറി നേടി.

Leave a Reply

Your email address will not be published. Required fields are marked *