കോഴിക്കോട്:ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ സമയം പരമാവധി എട്ട് മണിക്കൂറായി നിജപ്പെടുത്തണമെന്നും, രോഗികള്‍ക്ക് അനുപാതികമായി ഡോക്ടര്‍മാരുള്‍പ്പടെയുള്ളവരുടെസ്ഥിരനിയമനം നടത്തണമെന്നും മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാരുടെ സംഘടനയായ ജനറല്‍ പ്രാക്റ്റീഷണേഴ്സ് അസോസിയേഷന്‍ (ജി.പി.എ) നോര്‍ത്ത്സോണ്‍ മീറ്റ് ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു.
ഡോക്ടര്‍മാരുടെ അമിത ജോലിഭാരം പൊതുജനാരോഗ്യത്തിനു ഭീഷണിയാണ്. കൃത്യമായ ചികിത്സ ലഭിക്കാനുതകുന്ന തരത്തില്‍ ആശുപത്രികളുടെ പ്രവര്‍ത്തനം ക്രമീകരിക്കണ്ടത് ജനങ്ങളുടെ അവകാശമാണ്. അതുറപ്പ് വരുത്താന്‍ സര്‍ക്കാരും മാനേജ്മെന്‍റുകളും ഇടപെടണം.
വ്യാജ ഡോക്ടര്‍മാരെ നിയമത്തിനു മുന്നില്‍ എത്തിക്കുന്നതിന് വേണ്ടി രൂപീകരിച്ച സെല്ലിന്‍റെ ആഭിമുഖ്യത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രി ,ആരോഗ്യമന്ത്രി
തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കും. കാപ്പാട് വാസ്കോഡ ഗാമ റിസോര്‍ട്ടില്‍ നടന്ന മീറ്റ് മുന്‍ സെക്രട്ടറി ഡോ: ജി.പ്രനൂപ് ഉദ്ഘാടനം ചെയ്തു.ജോയിന്‍റ് സെക്രട്ടറി ഡോ:അശ്വിന്‍ ദാസ് അധ്യക്ഷനായി.
സ്റ്റേറ്റ് നോര്‍ത്ത് സോണല്‍ സെക്രട്ടറി ഡോ:സി.കെ.മുഹമ്മദ് സലീം സ്വാഗതം പറഞ്ഞു. ചര്‍ച്ചയില്‍ കാസര്‍ക്കോട് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ :ഹമീദ് അലി ,മലപ്പുറം ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ:സജീഹ് തുടങ്ങിയവരും മറ്റു ജി. പി.എ അംഗങ്ങളും പങ്കെടുത്തു.