റായ്ബറേലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുന്നത് ഉത്തര്‍പ്രദേശില്‍ ഇന്‍ഡ്യ സഖ്യത്തിന് കരുത്ത് പകരുമെന്നും രാഷ്ട്രീയമായി നിര്‍ണായകമായ സംസ്ഥാനത്ത് ബി.ജെ.പി കനത്ത തിരിച്ചടി നേരിടുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സച്ചിന്‍ പൈലറ്റ്.
എക്കാലത്തെയും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അദ്ദേഹം പറഞ്ഞു.
റായ്ബറേലിയും അമേത്തിയും കോണ്‍ഗ്രസ് അനുകൂല മണ്ഡലങ്ങളാണ്. ഇവിടെ ബി.ജെ.പി ആരെ നിര്‍ത്തിയാലും കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തില്‍ ജയിക്കും. റായ്ബറേലിയില്‍ വിവിധ സമുദായങ്ങളിലും ജാതികളിലും രാഹുല്‍ ഗാന്ധിക്കനുകൂലമായ വികാരം കാണാം.
അയല്‍ മണ്ഡലമായ അമേത്തിയിയില്‍ കഴിഞ്ഞ 40 വര്‍ഷമായി അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന കിഷോരി ലാല്‍ ശര്‍മയാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിനുവേണ്ടി മണ്ഡലം നേടാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.