രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കുമെന്ന് താരിഖ് അന്‍വര്‍

Top News

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. വയനാട്ടില്‍ നിന്ന് മാറി മത്സരിക്കേണ്ട സാഹചര്യം നിലവിലില്ല. പല സംസ്ഥാനങ്ങളിലെ നേതാക്കളും രാഹുല്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കോണ്‍ഗ്രസ് കടന്നിട്ടില്ല എന്നും താരിഖ് അന്‍വര്‍ പ്രതികരിച്ചു.
വയനാട്ടിലെ ജനങ്ങള്‍ക്ക് രാഹുലുമായി അടുത്ത ഹൃദയബന്ധമുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളടക്കം പല സംസ്ഥാനങ്ങളും രാഹുല്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നിരവധി മണ്ഡലങ്ങളില്‍ മത്സരിക്കുക പ്രായോഗികമല്ല. താരിഖ് അന്‍വര്‍ പറഞ്ഞു.ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെ.സി. വേണുഗോപാല്‍ മത്സരിക്കില്ല. തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുകയാണ് അദ്ദേഹത്തിന്‍റെ ദൗത്യം. 2024 ലെ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് നിര്‍ണായകമാണെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *