ദിസ്പൂര്‍: രാഹുല്‍ ഗാന്ധി ബി.ജെ.പിയുടെ താരപ്രചാരകനാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. രാഹുല്‍ ഗാന്ധിക്ക് നേതൃഗുണമില്ലെന്നും ശര്‍മ പറഞ്ഞു.മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ രാഹുല്‍ ഗാന്ധിക്കും കെ.സി വേണുഗോപാല്‍, കനയ്യ കുമാര്‍ എന്നിവരടക്കമുള്ള നേതാക്കള്‍ക്കെതിരെയും അസം പൊലീസ് കേസെടുത്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ അക്രമം അഴിച്ചുവിടാന്‍ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസ്.
സംഭവത്തിന് പിന്നാലെ കഴിയാവുന്നത്ര കേസുകള്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണം സംഘത്തെ നിയോഗിക്കുമെന്നും റിപ്പോര്‍ട്ട് ലഭിച്ചാല്‍ പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ശര്‍മ പ്രതികരിച്ചു.