ന്യൂഡല്‍ഹി: പ്രിയങ്കഗാന്ധി ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് വിവരം. സോണിയഗാന്ധി എംപി ആയിരുന്ന റായ്ബറേലിയില്‍ പ്രിയങ്ക മത്സരിക്കണമെന്ന അഭിപ്രായം ഉയരുന്നതിനിടെയാണ് പുതിയ തീരുമാനം. മത്സരിക്കാന്‍ പ്രിയങ്ക സന്നദ്ധത അറിയിച്ചെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രാഹുല്‍ഗാന്ധി വയനാടിനു പുറമെ അമേഠിയില്‍ നിന്നും ജനവിധി തേടിയേക്കും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ സ്മൃതി ഇറാനിയോട് രാഹുല്‍ഗാന്ധി പരാജയപ്പെട്ടിരുന്നു.
റായ്ബറേലി എംപി ആയിരുന്ന സോണിയഗാന്ധി കഴിഞ്ഞമാസം രാജ്യസഭയിലേക്ക് മാറിയിരുന്നു. രാജസ്ഥാനില്‍ നിന്നാണ് സോണിയ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.