ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നാഷണല്‍ ഹെറാള്‍ഡ് കേസില്‍ തിങ്കളാഴ്ച ഇഡിക്ക് മുമ്പില്‍ ഹാജരാകുമെന്ന് കെ.സി.വേണുഗോപാല്‍ അറിയിച്ചു. രാഹുല്‍ ഇഡിക്ക് മുമ്പില്‍ തിങ്കളാഴ്ച രാവിലെ 11ന് ഹാജരാകും. രാഷ്ട്രീയവൈരാഗ്യം കേന്ദ്രം തീര്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തിങ്കളാഴ്ച രാജ്യത്തെ മുഴുവന്‍ ഇഡി ഓഫീസുകള്‍ക്ക് മുന്നിലും രാഹുലിനെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. നേരത്തെ പ്രതിഷേധ മാര്‍ച്ചോടെയാകും ചോദ്യം ചെയ്യലിന് ഇഡി ഓഫീസിലേക്ക് രാഹുല്‍ എത്തുകയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.