കോഴിക്കോട്: വയനാട് ലോക്സഭ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസ് നേതാവും സ്ഥലം എം.പിയുമായ രാഹുല്‍ ഗാന്ധി കോഴിക്കോട് എത്തി.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ രാഹുലിനെ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, വര്‍ക്കിങ് പ്രസിഡന്‍റുമാരായ പി.ടി. തോമസ്, കൊടിക്കുന്നില്‍ സുരേഷ്, ടി. സിദ്ദീഖ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ രാഹുലിനൊപ്പം ഒപ്പമുണ്ടായിരുന്നു. പുനഃസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രാഹുലുമായി കെ.പി.സി.സി നേതൃത്വം ചര്‍ച്ച നടത്തി. കെ.പി.സി.സി നേതൃത്വത്തിനെതിരെ മുന്‍ അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും ഉയര്‍ത്തിയ വിമര്‍ശനവും സുധീരന്‍റെ രാജിയും ചര്‍ച്ച ചെയ്തു.