രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ഗുലാംനബി ആസാദ്

Top News

ന്യൂദല്‍ഹി: നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ താന്‍ രാഹുല്‍ ഗാന്ധിയല്ലെന്ന് ഗുലാംനബി ആസാദ്.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഏഴ് വര്‍ഷം പ്രധാനമന്ത്രി മോദിക്കെതിരെ ഇരുന്ന് അദ്ദേഹത്തിന്‍റെ നയങ്ങളെ ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്. എനിക്കെതിരെ ഒരഴിമതിക്കേസില്ല. ഒരു എഫ്ഐആറും ഇല്ല, ഇതുവരെയും ആരെയും പേടിച്ചിട്ടില്ല, ഗുലാംനബി ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഗുലാംനബിയുടെ നിലപാട് കാലാവസ്ഥാവ്യതിയാനമാണെന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്‍റെ പരിഹാസത്തിന് മറുപടിയായാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
ജി 23 രൂപീകരിച്ചതുമുതല്‍ ബിജെപിയുടെ വിശ്വസ്തനാണെന്ന് അവര്‍ അധിക്ഷേപിക്കുന്നതാണ്. പാര്‍ട്ടിക്ക് ഒരു മുഴുവന്‍ സമയ പ്രസിഡന്‍റിനെ വേണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയതിന് ശേഷം അവര്‍ എനിക്കെതിരെ ആക്രോശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരം എഴുതിയതാണെന്ന് കള്ളം പ്രചരിപ്പിച്ചു. ഈ പെരുംനുണയുടെ തുടക്കം കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ നിന്നും അവരുടെ നേതാവില്‍ നിന്നുമാണ്, ഗുലാംനബി പറഞ്ഞു. പ്രധാനമന്ത്രി മോദിക്ക് ഭ്രാന്തല്ലെന്നും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെടാറുള്ളതെന്നും ഗുലാം നബി ആസാദ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *