ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷനാക്കണം എന്ന പ്രമേയം പാസാക്കി കോണ്‍ഗ്രസിന്‍റെ സോഷ്യല്‍ മീഡിയ ഘടകം. രാഹുലിനെ എത്രയും വേഗം കോണ്‍ഗ്രസ് പ്രസിഡന്‍റാക്കണമെന്നും അദ്ദേഹത്തിന്‍റെ വരവോടെ പാര്‍ട്ടിക്കു പുത്തന്‍ ഉണര്‍വുണ്ടാകുമെന്നും പ്രമേയത്തില്‍ പറയുന്നു. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഘടകത്തിന്‍റെ നാഷണല്‍ എക്സിക്യൂട്ടീവ് യോഗമായ ദൃഷ്ടി 2021ലാണ് പ്രമേയം ഏകകണ്ഠേന പാസാക്കിയത്. യൂത്ത് കോണ്‍ഗ്രസും വിദ്യാര്‍ഥി സംഘടനയായ എന്‍എസ്യുഐയും പാര്‍ട്ടിയുടെ പട്ടികജാതിപട്ടികവര്‍ഗ ഘടകങ്ങളും രാഹുലിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആക്കണം എന്നാവശ്യപ്പെട്ടു പ്രമേയം പാസാക്കിയിരുന്നു.
സോഷ്യല്‍ മീഡിയ ഘടകത്തിന്‍റെ ദേശീയ എക്സിക്യൂട്ടീവില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുത്തിരുന്നു. മനുഷ്യത്വവും സത്യും സ്നേഹവും മുന്‍നിര്‍ത്ത് പോരാട്ടം തുടരണമെന്ന് രാഹുല്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.