രാഹുലിന് ആശ്വാസം; നാലു കേസുകളിലും ജാമ്യം

Latest News

തിരുവനന്തപുരം:യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിനു പുറത്തേക്ക്. സെക്രട്ടേറിയറ്റ് മാര്‍ച്ച്, ഡി.ജി.പി ഓഫിസ് മാര്‍ച്ച് ഉള്‍പ്പെടെ നാലു കേസുകളിലും തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു.
നേരത്തെ, സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലും കോടതി ജാമ്യം അനുവദിച്ചിരുന്നു. ഡി.ജി.പി ഓഫിസ് മാര്‍ച്ചിലെ കേസില്‍ കൂടി ജാമ്യം അനുവദിച്ച് ഇന്നലെ കോടതിയുടെ വിധിവന്നു. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഒരു മാസത്തേക്ക് എല്ലാ ചൊവ്വാഴ്ചയും തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെത്തി ഒപ്പിടണം. 25,000 രൂപ കെട്ടിവയ്ക്കുകയും വേണം.
കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട പുതിയ രണ്ട് കേസുകളില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, മറ്റു കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ ജയിലില്‍ തന്നെ തുടരേണ്ടിവരികയയായിരുന്നു.
ചൊവ്വാഴ്ച രാവിലെ രാഹുലിനെ പുതിയ കേസുകളില്‍ കൂടി അറസ്റ്റ് ചെയ്തിരുന്നു. സെക്രട്ടേറിയേറ്റ് മാര്‍ച്ചിലെടുത്ത രണ്ട് കേസുകളിലും ഡി.ജി.പി ഓഫീസ് മാര്‍ച്ചിലെടുത്ത കേസിലുമായിരുന്നു നടപടി.

Leave a Reply

Your email address will not be published. Required fields are marked *