രാഹുലിനെ വിമര്‍ശിച്ച്
ജെ.പി. നദ്ദ

India Latest News

ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടര്‍മാര്‍ വടക്കേ ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരേ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. രാഹുല്‍ വടക്കേ ഇന്ത്യക്കെതിരേ വിഷം ചീറ്റുകയാണെന്ന് നദ്ദ പറഞ്ഞു. കുറച്ചു കാലം രാഹുല്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗത്തിനെതിരേ വിഷം വിതറി. ഇന്ന് വടക്കേ ഇന്ത്യക്കെതിരേയാണ് അദ്ദേഹം തിരിഞ്ഞിരിക്കുന്നത്. രാഹുലിന്‍റെ ഈ രാഷ്ട്രീയം ജനങ്ങള്‍ നിരസിച്ചതാണ്. ഗുജറാത്തില്‍ എന്താണ് സംഭവിച്ചതെന്ന് രാഹുല്‍ കാണേണ്ടതാണെന്നും നദ്ദ പറഞ്ഞു. നേരത്തേ, കേന്ദ്രമന്ത്രി ഗിരിരാജ് സിംഗും രാഹുലിനെതിരേ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഇന്ത്യയെ വെട്ടിമുറിച്ച് തെക്ക്, വടക്ക് വിഭജനമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് ഗിരിരാജ് സിംഗ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *