രാഹുലിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണം;
പ്രമേയം പാസാക്കി ഡല്‍ഹി ഘടകംതൃണമൂലും ആര്‍ജെഡിയും
സഖ്യത്തിന്

Uncategorized

കോല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിഹാറിലെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെഡിയും സഖ്യത്തില്‍ മത്സരിക്കും. സഖ്യം സംബന്ധിച്ച് മമത ബാനര്‍ജിയുമായി ചര്‍ച്ചയ്ക്ക് ആര്‍ജെഡി പ്രിന്‍സിപ്പല്‍ ജനറല്‍ സെക്രട്ടററി അബ്ദുള്‍ ബാരി സിദ്ദിഖിയും ജനറല്‍ സെക്രട്ടറി ശ്യാം രജകും കോല്‍ക്കത്തയിലെത്തിയിട്ടുണ്ട്. ബിഹാര്‍ബംഗാള്‍ അതിര്‍ത്തിയിലെ മണ്ഡലങ്ങളില്‍ ആര്‍ജെഡിക്കു സ്വാധീനമുണ്ട്. മുസ്ലിം, യാദവ വിഭാഗക്കാരില്‍ ഗണ്യമായ സ്വാധീനമുള്ള ആര്‍ജെഡിയുമായുള്ള സഖ്യം ഗുണകരമാകുമെന്നാണു തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍. 2006, 2011 തെരഞ്ഞെടുപ്പുകളില്‍ ബംഗാളില്‍ ആര്‍ജെഡി ടിക്കറ്റില്‍ ഓരോ എംഎല്‍എമാര്‍ വിജയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *