രാഷ് ട്രീയപ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യം ; നിയന്ത്രണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി

Top News

ന്യൂഡല്‍ഹി: മന്ത്രിമാര്‍, ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ള പൊതു പ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണം കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി.അഭിപ്രായ സ്വാതന്ത്ര്യത്തിന് ന്യായമായ നിയന്ത്രണങ്ങള്‍ നിലവില്‍ തന്നെ ഉണ്ടെന്ന് സുപ്രീം കോടതി വിലയിരുത്തി. എന്നാല്‍ ഭരണഘടനാ ബെഞ്ചിന്‍റെ ഭൂരിപക്ഷ വിധിക്ക് ഒപ്പം ജസ്റ്റിസ് ബി വി നാഗരത്ന പ്രത്യേക വിധിയും എഴുതി.
ജസ്റ്റിസ് അബ്ദുള്‍ നസീറിന്‍റെ അദ്ധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. ഭൂരിപക്ഷ വിധിയിലൂടെയാണ് തീരുമാനം കൈകൊണ്ടത്. സ്വയം നിയന്ത്രണം മതിയെന്ന് ജസ്റ്റിസ് രാമസുബ്രഹ്മണ്യന്‍ നിരീക്ഷിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ എര്‍പ്പെടുത്തി നിയന്ത്രണം ഉചിതമാകില്ലെന്ന് ജസ്റ്റിസ് രാമ സുബ്രഹ്മണ്യന്‍ വ്യക്തമാക്കി. എന്നാല്‍ അഭിപ്രായസ്വാതന്ത്ര്യം പ്രധാനമാണെങ്കിലും അതിന്‍റെ പ്രയോഗം ഉദ്ദേശ ശുദ്ധിയോടെ ആകണമെന്ന് ജസ്റ്റിസ് ബി.വി നാഗരത്ന ചൂണ്ടിക്കാട്ടി. മാദ്ധ്യമങ്ങളില്‍ അടക്കം നടത്തുന്ന പരാമര്‍ശങ്ങള്‍ മറ്റുള്ളവരെ അപമാനിക്കുന്നതോ അവമതിക്കുന്നതോ ആകരുതെന്നും ജസ്റ്റിസ് ബി.വി നാഗരത്ന പറഞ്ഞു. സ്ത്രികളെ അവമതിക്കുന്നതോ അവഹേളിക്കുന്നതോ ആയ പ്രസ്താവനകള്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ദുരുപയോഗമാണെന്നും ജസ്റ്റിസ് ബി.വി നാഗരത്ന വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ ബലാത്സംഗ കേസിലെ ഇരയ്ക്ക് എതിരായ അസം ഖാന്‍റെ പരാമര്‍ശങ്ങളായിരുന്നു കേസിനാധാരം. മന്ത്രിമാര്‍ അടക്കമുള്ളവരുടെ അഭിപ്രായ സ്വാതന്ത്രത്തിന് അധിക നിയന്ത്രണങ്ങള്‍ കൊണ്ട് വരുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. വിദ്വേഷ പ്രസംഗങ്ങള്‍ തടയുന്നതിന് സുപ്രീം കോടതി പുറപ്പടിവിച്ച മാര്‍ഗ്ഗ രേഖകളുടെ അടിസ്ഥാനത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്ന പൊതു പ്രവര്‍ത്തകര്‍ക്ക് എതിരെ നടപടി സ്വീകരിക്കാവുന്നതേയുള്ളുവെന്ന് അറ്റോര്‍ണി ജനറലും, സോളിസിറ്റര്‍ ജനറലും കോടതിയില്‍ വാദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *