കൊച്ചി: രാഷ്ട്രീയ കൊലപാതകങ്ങളെ വിമര്‍ശിച്ച് ഹൈക്കോടതി. സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാണെന്നും കൊല്ലപ്പെട്ടവര്‍ക്കായി രക്തസാക്ഷി മണ്ഡപങ്ങള്‍ ഉയരുന്നതല്ലാതെ മാതാപിതാക്കളുടേയും വിധവകളുടേയും കുട്ടികളുടേയും കണ്ണീരിന് ശമനമില്ലന്നും കോടതി വ്യക്തമാക്കി.വര്‍ഷം തോറും നടക്കുന്ന അനുസ്മരണങ്ങള്‍ കൊണ്ട് രാഷ്ട്രീയ വൈരം വര്‍ധിപ്പിക്കുകയാണന്നും കൊലപാതകള്‍ക്ക് സംസ്ഥാനത്തിന്‍റെ സാമൂഹീക ഘടനയെ ബാധിച്ചെന്നും കോടതി ചൂണ്ടിക്കാണിച്ചു.വഞ്ചിയൂര്‍ വിഷ്ണു കൊലക്കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികള്‍ നല്‍കിയ അപ്പീലുകള്‍ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
കേസില്‍ 13 ആര്‍എസ്എസ് പ്രവര്‍ത്തകരെ ഹൈക്കോടതി വെറുതെ വിട്ടു. 12 പേരുടെ ജീവപര്യന്തവും ഒരാളുടെ മുന്നു വര്‍ഷം തടവുമാണ് കോടതി റദ്ദാക്കിയത്. അപ്പീല്‍ പരിഗണിക്കവെ പ്രോസിക്യൂഷനേയും കോടതി വിമര്‍ശിച്ചു.