രാഷ്ട്രീയത്തിലേക്കില്ലെന്ന് മമ്മൂട്ടി

Entertainment Latest News

തനിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാട് ഉണ്ടെന്ന് തുറന്ന് പറഞ്ഞ് നടന്‍ മമ്മൂട്ടി. ആരും തന്നോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല, സിനിമയാണ് തന്‍റെ രാഷ്ട്രീയം, സജീവ രാഷ്ട്രീയത്തില്‍ തനിക്ക് താത്പര്യം ഇല്ലെന്നും മമ്മൂട്ടി പറഞ്ഞു. പുതിയ ചിത്രമായ ദി പ്രീസ്റ്റിന്‍റെ റിലീസുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സരിക്കാന്‍ ആവശ്യപ്പെട്ട് ആരെങ്കിലും സമീപിച്ചോ എന്ന ചോദ്യത്തിന് എന്നോട് ആരും ചോദിച്ചിട്ടില്ല, ഞാന്‍ ആരോടും പറഞ്ഞിട്ടുമില്ല എന്നായിരുന്നു മെഗഗാസ്റ്റാറിന്‍റെ മറുപടി. തല്‍ക്കാലത്തേക്ക് താത്പര്യമില്ലെന്നും മമ്മൂട്ടി പറഞ്ഞു. പ്രചരണത്തിന് ഇറങ്ങുമോ എന്ന ചോദ്യത്തിന് എന്തിന് എന്ന് മറുചോദ്യമാണ് താരം ചോദിച്ചത്.
ഭാവിയില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന്, അത് എന്തിനാ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്, ഞാനല്ലേ പ്രതീക്ഷിക്കേണ്ടത് എന്ന് മമ്മൂട്ടി ചോദിച്ചു. തമിഴ്നാട്ടില്‍ നടന്മാര്‍ കൂട്ടത്തോടെ രാഷ്ട്രീയത്തിലിറങ്ങുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ മലയാളത്തില്‍ അത് കാണാന്‍ സാധ്യതയില്ലെന്നാണ് തോന്നുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *