മുംബൈ :രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഉദ്ദവ് താക്കറയുടെ ശിവസേന എന്‍ഡിഎ സഖ്യ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കും. പാര്‍ട്ടിയുടെ 22 എംപിമാരില്‍ 16 പേരും മുര്‍മുവിനെ പിന്തുണയ്ക്കണമെന്ന് താക്കറയോട് ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് തീരുമാനം.
ആദിവാസി വിഭാഗത്തില്‍നിന്നുള്ള വനിത ആയതിനാല്‍ പിന്തുണയ്ക്കണമെന്നായിരുന്നു ശിവസേന എം.പിമാരുടെ ആവശ്യം.തന്‍റെ പാര്‍ട്ടി സങ്കുചിത കാഴ്ചപ്പാട് പുലര്‍ത്തുന്നവരല്ല എന്ന പ്രഖ്യാപനത്തോടെയാണ് ഉദ്ദ വ് ഔദ്യോഗിക പിന്തുണ പ്രഖ്യാപിച്ചത്. ശിവസേനാ യോഗത്തില്‍ ആരും എന്നെ സമ്മര്‍ദത്തിലാക്കിയില്ല.ഇപ്പോഴത്തെ സാഹചര്യത്തില്‍ ഞങ്ങള്‍ അവരെ പിന്തുണയ്ക്കാന്‍ പാടില്ലാത്തതാണ്. പക്ഷേ ഞങ്ങള്‍ അത്ര സങ്കുചിതരല്ല. ബിജെപിയെ ഉദ്ദേശിച്ച് ഉദ്ദവ് പറഞ്ഞു.
മുര്‍മുവിനുള്ള പിന്തുണ ബിജെപിയ്ക്കുള്ള പിന്തുണയല്ലെന്ന് കഴിഞ്ഞ ദിവസം സേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞിരുന്നു.