ന്യൂഡല്‍ഹി :ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കവെ, പാര്‍ട്ടി വക്താവ് രാധിക ഖേര കോണ്‍ഗ്രസ് വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണു രാധികയുടെ രാജി. കുറച്ചുകാലങ്ങളായി ഛത്തീസ്ഗഡിലെ സംസ്ഥാന നേതാക്കളുമായി രാധിക അസ്വാരസ്യത്തിലായിരുന്നു. പുരുഷ മേധാവിത്വ മാനസികാവസ്ഥയുള്ള ആളുകളെ തുറന്നുകാട്ടുമെന്നു പ്രഖ്യാപിച്ചാണു രാധികയുടെ രാജി. കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വം ഉപേക്ഷിക്കുകയാണെന്നും വലിയ വേദനയോടെയാണ് സ്ഥാനമൊഴിയുന്നതെന്നും രാധിക ട്വീറ്റ് ചെയ്തു. അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിച്ചതിനു പിന്നാലെ വലിയ തോതിലുള്ള ആക്ഷേപങ്ങളും ആരോപണങ്ങളുമാണ് പാര്‍ട്ടിയില്‍നിന്നും രാധിക നേരിട്ടത്. എനിക്കും എന്‍റെ നാട്ടുകാര്‍ക്കും വേണ്ടി നീതിക്കായി പോരാടുന്നത് ഞാന്‍ തുടരും. ഞാന്‍ എപ്പോഴും മറ്റുള്ളവരുടെ നീതിക്ക് വേണ്ടി പോരാടിയിട്ടുണ്ട്, പക്ഷേ എന്‍റെ നീതിയുടെ കാര്യത്തില്‍ ഞാന്‍ പരാജയപ്പെട്ടു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് അയച്ച കത്തില്‍ രാധിക ഖേര പറയുന്നു.