രാജ്യവ്യാപക ലോക്ക്ഡൗണ്‍ പരിഹാരമല്ല;
കോവിഡ് കര്‍ഫ്യൂവില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രി

Kerala

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപക ലോക്ക്ഡൗണ്‍ പരിഹാരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക്ഡൗണ്‍ ഇനി സാമ്പത്തിക മേഖലയ്ക്ക് താങ്ങാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന മുഖ്യമന്ത്രിമാരുടെ ഓണ്‍ലൈന്‍ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ക്കാണു നമ്മള്‍ പ്രാധാന്യം നല്‍കേണ്ടത്. ഇവിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതു കൊറോണക്കാലത്താണു ജീവിക്കുന്നതെന്നു ജനത്തെ ഓര്‍മിപ്പിക്കും. കര്‍ഫ്യൂവിനെ ‘കൊറോണ കര്‍ഫ്യൂ’ എന്നു വിശേഷിപ്പിക്കുന്നതു നല്ലതായിരിക്കുംരാത്രി ഒന്‍പത് മുതല്‍ രാവിലെ അഞ്ച് വരെയോ രാത്രി 10 മുതല്‍ രാവിലെ ആറ് വരെയോ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതാണ് ഗുണകരമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യം നേരിടുന്നത് ഏറ്റവും മോശം സാഹചര്യമാണ്. കോവിഡ് വ്യാപനം വലിയ വെല്ലുവിളിയാണ്. വൈറസ് ബാധ നിയന്ത്രിക്കുന്നതില്‍ ചില സംസ്ഥാനങ്ങള്‍ക്ക് വീഴ്ചപറ്റി. ചില സംസ്ഥാനങ്ങളിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.ഏപ്രില്‍ 11 മുതല്‍ 14 വരെ വാക്സിന്‍ ഉത്സവമായി ആഘോഷിക്കും. ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ 70 ശതമാനമായി ഉയര്‍ത്തണം. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ എല്ലാവര്‍ക്കും ടെസ്റ്റ് നടത്തണം. കോവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിനു താഴെയാക്കാന്‍ പാകത്തില്‍ സംസ്ഥാനങ്ങള്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.പൊതുജനങ്ങളില്‍ രോഗത്തെ കുറിച്ചുള്ള ഗൗരവം നഷ്ടപ്പെട്ടു. മാക്സ് ധരിക്കുന്നത് അടക്കമുള്ള കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ പിന്തുടരാന്‍ ആവശ്യമായ ബോധവത്കരണം ശക്തിപ്പെടുത്തണം. കോവിഡ് നിര്‍ണയ പരിശോധന നടത്താനോ പ്രതിരോധ കുത്തിവയ്പ് എടുക്കാനോ നമ്മള്‍ മറക്കുന്നു. പ്രതിരോധ കുത്തിവയ്പ്പില്ലാതെ കോവിഡിനെതിരായ പോരാട്ടത്തില്‍ വിജയിക്കാനാവില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *