ലക്നൗ : യോഗി സര്‍ക്കാരിന്‍റെ ബുള്‍ഡോസര്‍ രാജിനെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നു.യോഗി സര്‍ക്കാരിന്‍റെ നേതൃത്വത്തിലുള്ള ബുള്‍ഡോസര്‍ രാജിനെതിരെ സുപ്രീം കോടതി സ്വമേധയ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുന്‍ ജസ്റ്റിസ്മാരും മുതിര്‍ന്ന അഭിഭാഷകരും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് അയച്ചുഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജാവേദ് അഹമ്മദിന്‍റെ വീട് അധികൃതര്‍ ഇടിച്ചുനിരത്തിയതിനു പിന്നാലെ ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്.ഉത്തര്‍പ്രദേശില്‍ അധികാരികള്‍ ഇടിച്ചു നിരത്തിയ വീട് ജാവേദ് അഹമ്മദിന്‍റെ പേരില്‍ ഉള്ളതല്ല മറിച്ച് ജാവേദ് അഹമ്മദിന്‍റെഭാര്യ പര്‍വീന്‍ ഫാത്തിമയുടെ ഉടമസ്ഥതയിലാണ്.റോഡിലേക്കു തളളി നില്‍ക്കുന്നുവെന്ന പേരിലാണ് ജാവേദ് അഹമ്മദിന്‍റെ വീട് പൊളിച്ചതെങ്കിലും തൊട്ടടുത്തുള്ള എല്ലാ നിര്‍മാണങ്ങളും ഇപ്പോഴും റോഡിലേക്കു തള്ളിയാണ് നില്‍ക്കുന്നത്.
എതിര്‍ ശബ്ദം ഉയരുമ്പോള്‍ ഒരു മത വിഭാഗത്തെ മാത്രം ലക്ഷ്യം വച്ചുള്ള യോഗി സര്‍ക്കാറിന്‍റെ ബുള്‍ഡോസര്‍ രാജിനെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുകയാണ്. ബുള്‍ഡോസര്‍ രാജ് നടപ്പാക്കലിനെതിരെയുള്ള കേസുകള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ അപ്പീലിനു പോകാന്‍ പോലും സമയം അനുവദിക്കാതെയാണ് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നത്. യോഗി സര്‍ക്കാരിന്‍റെ നേതൃത്വത്തിലുള്ള ബുള്‍ഡോസര്‍ രാജിനെതിരെ സുപ്രീം കോടതി സ്വമേധയ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുന്‍ സുപ്രീം കോടതി ജസ്റ്റിസ്മാരും മുതിര്‍ന്ന അഭിഭാഷകരും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു കത്ത് അയച്ചു.