ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8488 പുതിയ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇത് 538 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 249 പേര്‍ കോവിഡ് കാരണം മരണത്തിന് കീഴടങ്ങി. ഇതോടെ ആകെ മരണസംഖ്യ 4,65,911 ആയി. കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5080 കോവിഡ് കേസുകളും 40 മരണങ്ങളും രേഖപ്പെടുത്തി.ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 1,18,443 ആണ്. ഇത് മൊത്തം റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ ഒരു ശതമാനത്തില്‍ താഴെയാണ്. നിലവിലിത് 0.34 ശതമാനമാണ്. അതായത് 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്ക്.ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,510 രോഗികള്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 3,39,34,547 ആയി. നിലവില്‍ രോഗമുക്തി നിരക്ക് 98.31 ശതമാനമാണ്.’പ്രതിദിന പോസിറ്റിവിറ്റി നിരക്ക് (1.08 ശതമാനം) കഴിഞ്ഞ 49 ദിവസമായി രണ്ട് ശതമാനത്തില്‍ താഴെയാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് (0.93 ശതമാനം) കഴിഞ്ഞ 59 ദിവസമായി രണ്ട് ശതമാനത്തില്‍ താഴെയാണ്.നവംബര്‍ 21 വരെ കോവിഡിനായി പരിശോധിച്ച ആകെ സാമ്ബിളുകള്‍ 63,25,24,259 ആണ്. ഇതില്‍ 7,83,567 സാമ്ബിളുകള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പരിശോധിച്ചു. രാജ്യവ്യാപകമായ വാക്സിനേഷന്‍ ഡ്രൈവിന് കീഴില്‍ ഇതുവരെ 116 കോടിയിലധികം വാക്സിന്‍ ഡോസുകള്‍ നല്‍കി.