ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 43,393 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 44,459 പേര് രോഗമുക്തരായി. 911 പേര് കൂടി മരണമടഞ്ഞു. 97.19% ആണ് രോഗമുക്തി നിരക്ക്. ചികിത്സയിലുള്ളവര്‍ 1.49% ആയി.
ഇതുവരെ 3,07,52,950 പേര്‍ക്ക് കോവിഡ് ബാധിച്ചപ്പോള്‍ 2,98,88,284 പേര് രോഗമുക്തരായി. 4,58,727 സജീവ രോഗികളുമുണ്ട്. 4,05,939 പേര് ഇതിനകം മരണമടഞ്ഞു.
രാജ്യത്തെ പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തില്‍ താഴെയായി തന്നെ തുടരുകയാണ്. നിലവില്‍ ഇത് 2.36 ശതമാനമാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.42% ആണ്. കഴിഞ്ഞ 18 ദിവസമാണ് ടിപിആര്‍ 3 ശതമാനത്തില്‍ താഴെയാണ്.
ഇതിനകം 36.89 കോഡി ഡോസ് വാക്സിന് വിതരണം ചെയ്തുകഴിഞ്ഞു. 42,70,16,605 സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. അതില്‍ 17,90,708 ടെസ്റ്റുകള്‍ ഇന്നലെ മാത്രമാണ് നടത്തിയതെന്ന് ഐ.സി.എം.ആര് വ്യക്തമാക്കുന്നു.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ കോവിഡ് പ്രതിരോധം രണ്ടംഘട്ടത്തിലേക്ക് 23,213 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നു.
