രാജ്യത്ത് നിയന്ത്രണങ്ങള്‍ ഫെബ്രുവരി 28 വരെ നീട്ടി

Kerala

ന്യൂഡല്‍ഹി: കൊവിഡ്19 അതിതീവ്ര വ്യാപനം രാജ്യമൊട്ടാകെ തുടരുന്നതിനാല്‍ ഇന്ത്യയിലെ കൊവിഡ് നിയന്ത്രണങ്ങള്‍ ഫെബ്രുവരി 28 വരെ നീട്ടി.രാജ്യത്തെ 407 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ന് മുകളില്‍ തുടരുകയാണ്.
മൂന്നാം തരംഗം രൂക്ഷമായ പശ്ചാത്തലത്തില്‍ രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ഫെബ്രുവരി 28 വരെ നീട്ടിയതായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിരിക്കുന്നത്.
തെക്കന്‍ സംസ്ഥാനങ്ങളിലെ കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താനായി ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് ചര്‍ച്ച നടത്തും. കൊവിഡ് സ്ഥിതിഗതികള്‍ക്ക് പുറമെ, വാക്സിനേഷന്‍ നിരക്ക്, ചികില്‍സാ സൗകര്യങ്ങള്‍ തുടങ്ങിയവയും കേന്ദ്ര മന്ത്രി വിലയിരുത്തും. ആന്ധ്രപ്രദേശ്, കര്‍ണാടക, കേരളം, തെലങ്കാന, ലക്ഷദ്വീപ്, തമിഴ്നാട്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് എന്നിവിടങ്ങളിലെ ആരോഗ്യവകുപ്പുമായാണ് വീഡിയോ കോണ്‍ഫറന്‍സിങ് വഴി കേന്ദ്രമന്ത്രി ബന്ധപ്പെടുക.407 ജില്ലകളില്‍ ടിപിആര്‍ 10ന് മുകളിലാണ് എന്നത് അതീവ ഗൗരവകരമാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
രോഗവ്യാപനം രൂക്ഷമായ ഇടങ്ങളില്‍ പ്രാദേശിക നിയന്ത്രണം ശക്തമാക്കി, വ്യാപനം തടയാന്‍ നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *