ബീജിങ്: രാജ്യത്ത് ജനന നിരക്ക് വര്‍ധിപ്പിക്കാന്‍ പുതിയ നയങ്ങള്‍ നടപ്പിലാക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് ചൈനീസ് പ്രസിഡന്റിന്റെ പ്രഖ്യാപനം. ജനസംഖ്യയിലുണ്ടാവുന്ന ഇടിവ് രാജ്യത്തിന്റെ സാമ്ബത്തിക സ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്ന് സാമ്ബത്തിക വിദഗ്ധര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
ചൈനയില്‍ ഈ വര്‍ഷം ജനനനിരക്ക് എറ്റവും കുറഞ്ഞ നിലയിലാണ്. 1960 നു ശേഷം ഇതാദ്യമാണ് ജനനനിരക്കില്‍ ഇത്രയധികം കുറവ് രേഖപ്പെടുത്തത്. 1980 മുതല്‍ ചൈനയില്‍ നിലനിന്നിരുന്ന ഒറ്റക്കുട്ടി നയം സര്‍ക്കാര്‍ 2016ല്‍ പിന്‍വലിക്കുകയും മൂന്നുകുട്ടികള്‍ വരെയാകാമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.അതേസമയം, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് ബീജിങില്‍ പുരോഗമിക്കുകയാണ്. 2296 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്
. ഷി ജിന്‍പിങ് തന്നെയായിരിക്കും മൂന്നാമതും ജനറല്‍ സെക്രട്ടറിയാവുക. അദ്ദേഹം പാര്‍ട്ടി ചെയര്‍മാനാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയ പോളിറ്റ് ബ്യൂറോ അംഗങ്ങളേയും തെരഞ്ഞെടുക്കും. ഒക്ടോബര്‍ 22ന് പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിക്കും.
