ന്യൂഡല്‍ഹി : ശക്തി കുറഞ്ഞു രാജ്യത്തെ കൊവിഡ് മൂന്നാം തരംഗം. പ്രതിദിന രോഗികളുടെ എണ്ണം അമ്പതിനായിരത്തിന് താഴെ തുടരുകയാണ്.പുതിയ കണക്ക് പ്രകാരം കര്‍ണാടകത്തില്‍ 2,372 കേസുകളും, തമിഴ്നാട്ടില്‍ 2,296കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ 3,502 പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു. കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ അസമില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. രാത്രി യാത്ര നിരോധനം സാമൂഹികമത സമ്മേളനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ നിയന്ത്രണങ്ങളും പിന്‍വലിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അറിയിച്ചു.