ന്യൂഡല്ഹി്യു : രാജ്യത്ത് കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷം 28 ശതമാനം കുറ്റകൃത്യങ്ങള്‍ കൂടിയിട്ടുണ്ടെന്നാണ് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍. രാജ്യദ്രോഹക്കുറ്റം അടക്കം 5600ല്‍ അധികം കേസുകാണ് ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിനം ശരാശരി 77 ബലാത്സംഗ കേസുകളാണ് കഴിഞ്ഞ വര്‍ഷം പൊലീസിന് മുന്നിലെത്തിയത്.
കൊവിഡ് കാലത്തും രാജ്യത്ത് കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കുറവില്ലെന്നാണ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍. രാജ്യദ്രോഹം, യുഎപിഎ, പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പടെ കുറ്റകൃതൃങ്ങളില്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 5613 കേസുകളാണ്. 7607 പേര് ഈ കേസുകളില്‍ അറസ്റ്റിലായി. 2019ല്‍ ഇത് 7656 കേസുകളായിരുന്നു. സംസ്ഥാനങ്ങളില്‍ ഈ കേസുകളില്‍ 39 ശതമാനവും യുപിയിലാണ് റിപ്പോര്‍ട്ട് ചെയ്ത്. കൂടുതലും പൊതുമുതല്‍ നശിപ്പിച്ച കേസുകളാണ്. പിന്നാലെ തമിഴ്നാട്, അസം, ജമ്മു കശ്മീര്‍ എന്നിങ്ങനെയാണ് കണക്കുകള്‍. ആകെയുള്ള 73 രാജ്യദ്രോഹകേസുകളില് 15 എണ്ണവുമായി മണിപ്പൂരാണ് പട്ടികയില്‍ ആദ്യം. തൊട്ടുപിറകില്‍ അസം.
വനിതകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങളില്‍ 3,71503 കേസുകളാണ് 2020 ല്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 28046 ബലാത്സംഗ കേസ്സുകള്‍. ബലാത്സംഗത്തിന് ഇരയായവരുടെ എണ്ണം 28153. ഇരകളില്‍ 25498 പേര് പ്രായപൂര്‍ത്തിയായവരും 2655 പേര് പതിനെട്ട് വയസിന് താഴെയുള്ളവരുമാണ്. രാജസ്ഥാന്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, അസം എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ബലാത്സംഗ കേസ്സുകളുള്ളത്. നഗരങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 11ാം സ്ഥാനത്ത് കൊച്ചിയും 13 ാം സ്ഥാനത്ത് കോഴിക്കോടുമാണ്. 2019 നേക്കാള്‍ കുറവാണ് ഈ കണക്കുകള്‍.