രാജ്യത്ത് ഇന്ധനവിലയിലുണ്ടായ വര്‍ദ്ധന വിലക്കയറ്റത്തിന് കാരണമായി: ജി ആര്‍ അനില്‍

Top News

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. പ്രതിപക്ഷത്ത് നിന്നും അങ്കമാലി എംഎല്‍എ റോജി എം ജോണാണ് വിലക്കയറ്റം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്.രാജ്യത്തെ ഇന്ധനവിലയിലുണ്ടായ വര്‍ദ്ധന വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. 2016ലെ വിലയില്‍ 13 സാധനങ്ങള്‍ സപ്ലെകോ നല്‍കുന്നുണ്ട്. മറ്റൊരു സംസ്ഥാനത്തും ഇങ്ങനെ നല്‍കുന്നില്ല. 1851 കോടി രൂപ സബ്സിഡി ഇനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. കിറ്റ് വിതരന്നത്തിലൂടെ 6000 കോടി ചെലവഴിച്ചു. കര്‍ഷക സമരം ഉത്പാദനത്തെ ബാധിച്ചത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ബാധിച്ചിട്ടുണ്ട്.
ഇതിന് ആധാരമായ നിയമം കൊണ്ടുവന്നത് യുപിഎ സര്‍ക്കാരാണെന്നും വിപണി ഇടപെടല്‍ സര്‍ക്കാര്‍ ഫലപ്രദമായി നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.സപ്ലൈകോയില്‍ ചില സാധനങ്ങളുടെ ലഭ്യത കുറവ് നോട്ടീസിന് മറുപടി നല്‍കി കൊണ്ട് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. കരാര്‍ പ്രകാരം ലഭ്യമാക്കിയ ചില സാധനങ്ങളുടെ നിലവാരം മോശമായിരുന്നു.
അതിനാല്‍ അവ ഒഴിവാക്കേണ്ടിവന്നു. പകരം സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് 10 ദിവസം വരെ കാലതാമസം ഉണ്ടായിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. അര്‍ഹരായവര്‍ക്കെല്ലാം മുന്‍ഗണന കാര്‍ഡ് ഏപ്രില്‍ 15ന് മുന്‍പ് വിതരണം ചെയ്യുമെന്നും ഇരുപത് രൂപയ്ക്ക് ഉച്ച ഊണ് നല്‍കുന്ന സുഭിക്ഷ ഹോട്ടലുകള്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *