രാജ്യത്ത് അതിതീവ്ര വ്യാപനം;
24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് മൂന്നരലക്ഷം പേര്‍ക്ക്,
2812 മരണം

Kerala

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 24 മണിക്കൂറിനിടെ മൂന്നരലക്ഷം പിന്നിട്ടു. 3,52,991 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2812 പേര്‍ മരണമടഞ്ഞു. 2,19,272 പേരാണ് ഈ സമയത്തിനിടെ രോഗമുക്തി നേടിയത്.ഇന്ത്യയില്‍ ഇതുവരെ 1,73,13,163 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,43,104,382 പേര്‍ രോഗമുക്തി നേടി. ആകെ മരണം 1,95,123. നിലവില്‍ 28,13,658 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുളളത്. ഇന്നലെ 14,19,11,223 പേര്‍ വാക്സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.മഹാരാഷ്ട്രയിലാണ് രോഗവ്യാപനം ഏറ്റവും തീവ്രമായി തുടരുന്നത്. 24 മണിക്കൂറിനിടെ 66,191 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈസമയത്ത് 61,450 പേര്‍ രോഗമുക്തി നേടിയതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. 832 പേര്‍ 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ മരണസംഖ്യ 64,760 ആയി ഉയര്‍ന്നു. നിലവില്‍ ഏഴു ലക്ഷത്തോളം ആളുകളാണ് മഹാരാഷ്ട്രയില്‍ ചികിത്സയില്‍ കഴിയുന്നത്.ഡല്‍ഹിയില്‍ 22,933 പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്.
നിലവില്‍ 94,592 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ മണിക്കൂറുകളില്‍ 350 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 34,804 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈസമയത്ത് 143 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *