ഭുവനേശ്വര്‍: രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ ജനപ്രീതിയില്‍ ഒന്നാമത് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്. ഇന്ത്യാ ടുഡേ മൂഡ് ഒഫ് ദി നേഷന്‍ സര്‍വേ റിപ്പോര്‍ട്ടിലാണ് 71 ശതമാനം പിന്തുണയോടെ പട്നായിക് ഒന്നാമത് എത്തിയത്.
രണ്ടാമത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ്. 69.9 ശതമാനം പേരാണ് മമതയെ തുണച്ചത്. കഴിഞ്ഞ വര്‍ഷം, ഇന്ത്യാ ടുഡേ ഗ്രൂപ്പ്കാര്‍വി ഇന്‍സൈറ്റ്ട്ടെടുപ്പില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച മുഖ്യമന്ത്രിയായി പട്നായിക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പിണറായി വിജയന്‍ 61.1 % പിന്തുണയാണ് ലഭിച്ചത്. പട്ടികയില്‍ അഞ്ചാമതാണ് പിണറായി.എം.കെ സ്റ്റാലിന്‍ (തമിഴ്നാട്) 67.5%, ഉദ്ധവ് താക്കറേ (മഹാരാഷ്ട്ര) 61.8 %, അരവിന്ദ് കേജ്രിവാള്‍ (ഡല്‍ഹി) 57.9 % , ഹിമന്ദ ബിശ്വ ശര്‍മ്മ (അസാം) 56.6% , ഭൂപേഷ് ബാഗേല്‍ (ഛത്തീസ്ഗഢ്) 51.4%