രാജ്യത്തെ ജനങ്ങള്‍ക്ക് ആയുധം നല്‍കി യുക്രെയിന്‍; അവസാന നിമിഷം വരെയും പോരാടുമെന്ന് പ്രസിഡന്‍റ്

Top News

കീവ്: റഷ്യന്‍ സേനയില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ തയ്യാറുള്ള എല്ലാ പൗരന്മാരോടും മുന്നോട്ട് വരാന്‍ യുക്രെയിന്‍ പ്രസിഡന്‍റ് വ്ലാളിഡമര്‍ സെലെന്‍സ്കി ആഹ്വാനം ചെയ്തു.അതിന്‍റെ ഭാഗമായി ജനങ്ങള്‍ക്ക് ആയുധങ്ങള്‍ നല്‍കി തുടങ്ങി. റഷ്യന്‍ സൈന്യം യുക്രെയിന്‍ തലസ്ഥാനമായ കീവ് വളഞ്ഞതോടെയാണ് ജനങ്ങള്‍ക്ക് ആയുധം നല്‍കാന്‍ ഭരണകൂടം തീരുമാനിച്ചത്.യുദ്ധം രൂക്ഷമായതോടെ യുക്രെയിനില്‍ നിന്നും കൂട്ട പലായനം നടക്കുകയാണ്. ഇതിനിടെ 18 നും 60 നും ഇടയില്‍ പ്രായമുള്ള യുക്രെയിന്‍ പുരുഷന്‍മാര്‍ രാജ്യം വിടുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രതിഷേധിക്കാന്‍ തയ്യാറായിട്ടുള്ളവര്‍ക്ക് ആയുധം നല്‍കുമെന്നും അതിന് ആവശ്യമായ നിയമപരമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുമെന്നും അദ്ദേഹം മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.
അതേസമയം, കീവ് ഏതു നിമിഷവും റഷ്യ പിടിച്ചെടുക്കുമെന്ന് തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. നിലവില്‍ 137 ആളുകള്‍ കൊല്ലപ്പെട്ടതായി യുക്രെയിന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ച് കഴിഞ്ഞു. യുക്രെയിന് മേല്‍ നടത്തുന്ന യുദ്ധത്തിനെതിരെ പ്രതിഷേധിക്കാന്‍ റഷ്യക്കാരോടും സെലന്‍സ്കി ആഹ്വാനം ചെയ്തു. റഷ്യന്‍ ഫെഡറേഷനിലെ മനഃസാക്ഷി നഷ്ടപ്പെട്ടിട്ടില്ലാത്ത എല്ലാവരും യുക്രെയിനെതിരായ ഈ യുദ്ധത്തില്‍ പ്രതിഷേധിക്കേണ്ട സമയമാണിത്. യുക്രെയിന് പ്രതിരോധത്തിന് വേണ്ട സഹായങ്ങള്‍ നല്‍കാനും അദ്ദേഹം ലോകത്തോട് അഭ്യര്‍ത്ഥിച്ചു. രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ തങ്ങള്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്. എല്ലാവര്‍ക്കും ഇപ്പോള്‍ ഭയമാണ്. യുക്രെയിന് നാറ്റോ അംഗത്വം ഉറപ്പു തരാനോ തങ്ങളുടെ പോരാട്ടത്തിന് കൂടെ നില്‍ക്കാനോ ആരും ഇല്ലെന്നും സെലെന്‍സ്കി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *