ഡല്‍ഹി: രാജ്യതലസ്ഥാനത്ത് വന്‍ലഹരി വേട്ട.100 കോടി വില വരുന്ന 50 കിലോ ഹെറോയിനാണ് എന്‍സിബി പിടിച്ചെടുത്തത്. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ !നര്‍ക്കോട്ടിക്സ് കണ്‍ഡ്രോള്‍ ബ്യൂറോ നടത്തിയ അന്വേഷണത്തിലാണ് സൗത്ത് !ഡല്‍ഹി ഷഹീന്‍ബാഗിലെ ജാമിയ നഗറില്‍ നിന്ന് 50 കിലോ വരുന്ന ഹെറോയിന്‍ പിടികൂടിയത്. 100 കോടി രൂപ വില വരുന്ന ഹെറോയിന്‍ ബാഗുകളിലും തുണി സഞ്ചികളിലും പാക്കറ്റുകളിലുമായാണ് കണ്ടെത്തിയത്. ഇതിനൊപ്പം 30 ലക്ഷം രൂപയും 47 കിലോ ലഹരി വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നുമാണ് ഹെറോയിന്‍ എത്തിച്ചിരിക്കുന്നത് 30 ലക്ഷം രൂപ ഹവാല ചാനല്‍ വഴി കടത്തിയതെന്നും എന്‍സിബി വ്യക്തമാക്കി.