രാജീവ് ബിന്ദാല്‍ വീണ്ടും ഹിമാചല്‍ ബിജെപി അധ്യക്ഷന്‍

Top News

ഷിംല: ഹിമാചല്‍ പ്രദേശ് ബിജെപി അധ്യക്ഷനായി മുന്‍ എംഎല്‍എ ഡോ. രാജീവ് ബിന്ദാലിനെ നിയമിച്ചു. സുരേഷ് കശ്യപ് രാജിവച്ച ഒഴിവിലേക്കാണ് ബിന്ദാലിനെ നിയമിച്ചത്.രണ്ടാം തവണയാണ് ബിന്ദാല്‍ സംസ്ഥാന ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്നത്. 2020 – 2022 ല്‍ സംസ്ഥാന ബിജെപിയെ നയിച്ച അദ്ദേഹം മകളുടെ സ്ഥാപനവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ രാജിവയ്ക്കുകയായിരുന്നു.
2007 – 2012 ല്‍ പ്രേം കുമാര്‍ ധുമാല്‍ മന്ത്രിസഭയില്‍ ബിന്ദാല്‍ ആരോഗ്യമന്ത്രിയായിരുന്നു. 2018-2020 ല്‍ ഹിമാചല്‍ നിയമസഭ സ്പീക്കറായിരുന്നു. അഞ്ച് തവണ എംഎല്‍എയായിരുന്ന ബിന്ദാല്‍ 2022 ല്‍ കോണ്‍ഗ്രസിന്‍റെ അജയ് സോളങ്കിയോട് പരാജയപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *