ചെന്നൈ : മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി വധത്തില്‍ അതീവ ദുഃഖമുണ്ടെന്ന് മുഖ്യപ്രതികലിലൊരാളായ നളിനി. വധ ഗൂഢാലോചനയെക്കുറിച്ച് മുന്‍കൂട്ടി അറിയില്ലായിരുന്നുവെന്നും അവര്‍ അവകാശപ്പെട്ടു.സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ ജയില്‍ മോചിതയായ നളിനി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.ശ്രീലങ്കന്‍ പൗരനായ ഭര്‍ത്താവ് മുരുകനെ തനിക്കൊപ്പം ഇന്ത്യയില്‍ തങ്ങാന്‍ അനുവദിക്കണമെന്നും നളിനി ആവശ്യപ്പെട്ടു.
രാജീവ് ഗാന്ധിയെ വധിക്കാനായി ശ്രീപെരുംപുത്തൂരിലെത്തിയ ചാവേര്‍ സംഘത്തില്‍ ജീവനോട് അവശേഷിക്കുന്ന ഏക വ്യക്തിയാണ് നളിനി. ഇനിയെങ്കിലും കുടുംബത്തോടെ ഇന്ത്യയില്‍ ജീവിക്കണം. തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്ബിലേക്ക് മാറ്റിയ ശ്രീലങ്കക്കാരനായ ഭര്‍ത്താവ് മുരുകനെ തിരിച്ചയയ്ക്കരുതെന്നും നളിനി അഭ്യര്‍ത്ഥിച്ചു. അവസരം കിട്ടിയാല്‍ ഗാന്ധി കുടുംബത്തെ കാണും. എന്നാല്‍ അതിനുള്ള സാദ്ധ്യത കുറവാണെന്നും നളിനി പറഞ്ഞു.