രണ്ട് വിസിമാര്‍ക്കു കൂടി ഗവര്‍ണറുടെ നോട്ടീസ്

Kerala

സുപ്രീംകോടതി വിധി പ്രകാരം തുടരാനാകില്ല, നവംബര്‍ നാലിനുള്ളില്‍ വിശദീകരണം വേണം

തിരുവനന്തപുരം: സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയനുസരിച്ച് , യുജിസി ചട്ടപ്രകാരമല്ലാതെ നിയമിച്ച വിസിമാരെ പുറത്താക്കാനുള്ള നീക്കവുമായി വീണ്ടും ഗവര്‍ണര്‍. ഡിജിറ്റല്‍, ശ്രീനാരായണ സര്‍വ്വകലാശാല വിസിമാര്‍ക്കാണ് ഇന്നലെ ഗവര്‍ണര്‍ നോട്ടീസ് നല്‍കിയത്. ഒമ്പത് വിസിമാരുടെ രാജി ആവശ്യപ്പെട്ടുള്ള നോട്ടീസ് നടപടിക്രമം പാലിച്ചല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് ഗവര്‍ണറുടെ ഭാഗത്തുനിന്നുംപഴുതടച്ചുള്ള നടപടി. സുപ്രീം കോടതി വിധിപ്രകാരം തുടരാനാകില്ല.നവംബര്‍ നാലിനുള്ളില്‍ വിശദീകരണം വേണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു. വിസിമാരെ നീക്കാനുള്ള ഗവര്‍ണറുടെ അധികാരത്തെ ചോദ്യം ചെയ്യുന്നില്ലെന്നും, സുപ്രീംകോടതി വിധി എല്ലാവര്‍ക്കും ബാധകമാണെന്നും എന്നാല്‍ നടപടിക്രമങ്ങള്‍ പാലിക്കണമെന്നാണ് ഹൈക്കോടതി തിങ്കളാഴ്ച നിര്‍ദ്ദേശിച്ചത്.
വിസിമാരെ പുറത്താക്കാനുള്ള ചാന്‍സലറുടെ നീക്കത്തില്‍ പ്രതിഷേധിച്ച് കാലടി സംസ്കൃത സര്‍വകലാശാലയില്‍ വിവിധ ഇടത് സംഘടനകളുടെ പ്രതിഷേധം. എസ് എഫ് ഐ, എംപ്ലോയിസ് യൂണിയന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ആണ് പ്രതിഷേധം .
ക്യാമ്പസിനകത്തു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കവാടത്തിനു മുന്നില്‍ ആരിഫ് മുഹമ്മദ്ഖാന്‍റെ കോലം കത്തിച്ചു. ചാന്‍സലര്‍ക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടന്നും അത് സര്‍വകലാശാലയില്‍ നടപ്പാക്കാന്‍ സമ്മതിക്കില്ലന്നും പ്രവര്‍ത്തകര്‍ വ്യക്തമാക്കി. വിസിമാര്‍ അല്ല ഗവര്‍ണറാണ് രാജി വെക്കേണ്ടതെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *