രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയില്‍

Top News

തിരുവനന്തപുരം: പേട്ടയില്‍ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതി പിടിയില്‍. കൊല്ലത്തു നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് പ്രതിയെ പിടികൂടിയത്. വര്‍ക്കല സ്വദേശി ഹസന്‍കുട്ടിയാണ് പ്രതി.കുട്ടിയെ ഉറങ്ങിക്കിടന്നിടത്തു നിന്നാണ് തട്ടിക്കൊണ്ടുപോയത്. കുട്ടി കരഞ്ഞപ്പോള്‍ വായ മൂടിപ്പിടിച്ചു. ഇതോടെ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. പിന്നാലെ പ്രതി കുട്ടിയെ ഓടയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
അലഞ്ഞുതിരിഞ്ഞു നടക്കുന്ന വ്യക്തിയായ ഇയാള്‍ മറ്റൊരു പോക്സോ കേസില്‍ പ്രതിയാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് രണ്ട് ദിവസം മുമ്പാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയിലേക്കെത്താന്‍ പൊലീസിനെ സഹായിച്ചത്. പുതപ്പുകൊണ്ട് മൂടി ഒരാള്‍ പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അലഞ്ഞുതിരിഞ്ഞുനടക്കുന്ന ആളാണെന്നതടക്കമുള്ള വിവരങ്ങള്‍ വ്യക്തമായത്.

Leave a Reply

Your email address will not be published. Required fields are marked *