രണ്ടാം ഘട്ട ലൈഫ് പദ്ധതി; 5.5 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് വീടിന് അര്‍ഹത

Uncategorized

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടാം ഘട്ട ലൈഫ് പദ്ധതിയില്‍ 5.5 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് വീടിന് അര്‍ഹത. ഒന്നാം ഘട്ടത്തിലെ മൂന്നര ലക്ഷം ഗുണഭോക്താക്കളില്‍ രണ്ടര ലക്ഷംപേരുടെ വീടിന്‍റെ നിര്‍മാണം പൂര്‍ത്തിയായി.ഒരു വര്‍ഷം ഒരു ലക്ഷം പേര്‍ക്ക് വീട് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.ഇടതു സര്‍ക്കാരിന്‍റെ ജനീക പദ്ധതിയായ ലൈഫ് പദ്ധതിയില്‍ രണ്ടാം ഘട്ടത്തില്‍ 5.5 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് വീട് ലഭിക്കും. ഇതുവരെ ലഭിച്ച അപേക്ഷകളില്‍ പ്രാഥമിക പരിശോധനയില്‍ 5,09,685 എണ്ണം അര്‍ഹതയുള്ളതായി കണ്ടെത്തി. 9,20,260 അപേക്ഷയില്‍ പരിശോധിച്ച 85.67 ശതമാനത്തില്‍ 64.70 ശതമാനം പേര്‍ക്കാണ് അര്‍ഹത.
അന്തിമ പരിശോധനയില്‍ ഗുണഭോക്താക്കളുടെ എണ്ണം അഞ്ചര ലക്ഷം കടക്കുമെന്നാണ് കണക്കുകള്‍. കോവിഡ് പ്രതിസന്ധിയാണ് തദ്ദേശസ്ഥാപനങ്ങളുടെ പട്ടിക പരിശോധന വൈകാന്‍ കാരണം. സൂപ്പര്‍ ചെക്ക്, പരാതി പരിഹാരം എന്നിവയ്ക്ക് ശേഷം ഗ്രാമസഭകള്‍ പട്ടിക അന്തിമമാക്കും.ഒന്നാം ഘട്ടത്തിലെ മൂന്നര ലക്ഷം ഗുണഭോക്താക്കളില്‍ രണ്ടര ലക്ഷംപേരുടെ വീടിന്‍റെ നിര്‍മാണം പൂര്‍ത്തിയായി. അനര്‍ഹരെ ഒഴിവാക്കാനും അര്‍ഹര്‍ വിട്ടുപോയില്ലെന്ന് ഉറപ്പാക്കാനുമാണ് കലക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സമിതി സൂപ്പര്‍ ചെക്ക് നടത്തുക. തദ്ദേശമന്ത്രി എം വി ഗോവിന്ദന്‍ കഴിഞ്ഞദിവസം ഇതിന് നിര്‍ദേശം നല്‍കി. ഒരു വര്‍ഷം ഒരു ലക്ഷം പേര്‍ക്ക് വീട് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഭൂമിയുള്ള ഭവനരഹിതര്‍, ഭൂരഹിത ഭവനരഹിതര്‍ എന്നിവര്‍ക്കാണ് രണ്ടാംഘട്ടത്തില്‍ ലൈഫ് പദ്ധതി പ്രകാരം വീടുകള്‍ നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *