രഞ്ജിത്ത് വധം; കൂടുതല്‍ അറസ്റ്റ് ഉടന്‍

Top News

ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്‍റെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് സൂചന.
പ്രതികളുടേത് ഉള്‍പ്പടെയുള്ള നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഈ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് പേരുള്‍പ്പടെ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു.
ഇവരില്‍ നിന്ന് മറ്റ് പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.അതേസമയം, രഞ്ജിത്ത് ശ്രീനിവാസന്‍റെ കുടുംബത്തെ ബിജെപി ദേശിയ വക്താവും ചലച്ചിത്ര താരവുമായ കുശ്ബു സന്ദര്‍ശിച്ചു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കണമെന്ന് കുശ്ബു ആവശ്യപ്പെട്ടു.കേസില്‍ കൊലപാതകത്തില്‍ നേരിട്ടും, ആസൂത്രണത്തില്‍ പങ്കുള്ള വരുമായി ഇതുവരെ ഏഴു പേരാണ് അറസ്റ്റിലായിട്ടുള്ളത്. എസ്ഡിപിഐ നേതാക്കള്‍ ഉള്‍പ്പടെ നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇവരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.കഴിഞ്ഞദിവസം ആലപ്പുഴ വെള്ളക്കിണര്‍ സ്വദേശികളായ അനൂപ് അഷ്റഫ്, റസീബ് എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്.
അനൂപ്, അഫ്റഫ് എന്നിവരെ ബംഗളുരുവില്‍ നിന്നും അക്കു എന്ന് വിളിക്കുന്ന റസീബിനെ ആലപ്പുഴയില്‍ നിന്നുമാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *