ശ്രീനഗര്‍:ജമ്മുകശ്മീരിലെ രജൗരിയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ധര്‍മ്മസാലിലെ ബാജിമാല്‍ പ്രദേശത്ത് നടത്തിയ തിരച്ചിലിനിടെ ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
രജൗരി മേഖലയില്‍ ഭീകരരുടെ ഒളിത്താവളങ്ങളുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഇന്നലെ രാവിലെ മുതല്‍ സൈന്യം പ്രദേശത്ത് തിരച്ചില്‍ നടത്തിയത്. സൈനികരെ കണ്ടതോടെ ഭീകരര്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് ശക്തമായ ഏറ്റുമുട്ടലുണ്ടായതായും ഒരു ഭീകരനെ വധിച്ചതായും സൈന്യം അറിയിച്ചു.