തിരൂര്‍:അന്താരാഷ്ട്ര യോഗദിനചരണത്തോടനുബന്ധിച്ച് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മറ്റിയും ചേര്‍ന്ന് തിരൂര്‍ എന്‍.എസ്.എ.എസ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ യോഗ പരീശീലന സദസ്സ് സംഘടിപ്പിച്ചു, അഡീഷണല്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജില്ലാ ജഡ്ജി ടി.റെണോഫ്രാന്‍സിസ് സേവ്യര്‍ ഉദ്ഘാടനം ചെയ്തു.
എന്‍.എസ്.എസ് യൂണിയന്‍ സെക്രട്ടറി മഹേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു, ടി. ആര്‍.റിജിന്‍ ക്ലാസ്സെടുത്തു. ലീഗല്‍ വളണ്ടിയര്‍ പറമ്പാട്ട് ഷാഹുല്‍ ഹമീദ് നേതൃത്വം നല്‍കി. താലൂക്ക് ലീഗല്‍ സര്‍വ്വീസസ് സെക്രട്ടറി പി.ടി.രാധാകൃഷ്ണന്‍ സ്വാഗതവും ലിയാക്കത്ത് നന്ദിയും പറഞ്ഞു.