യൂറോപ്യന്‍ യൂണിയന്‍ അടിയന്തിര യോഗം ബുധനാഴ്ച

Top News

ബ്രസല്‍സ്:യുക്രെയ്നെതിരെ ആക്രമണം അവസാനിപ്പിക്കാത്ത റഷ്യക്കെതിരെ നടപടികള്‍ കൂടുതല്‍ ശക്തമാക്കാനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍.കൂടുതല്‍ ഉപരോധവും ആഗോള പ്രതിരോധവും വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍. ബുധനാഴ്ച ചേരുന്ന യോഗത്തില്‍ നിലവില്‍ യുക്രെയ്ന്‍റെ അവസ്ഥയും റഷ്യക്കെതിരെ ഉപരോധം എത്രകണ്ട് ഫലം ചെയ്തു എന്നും യോഗം വിലയിരുത്തും.’ഇനിയും റഷ്യക്കെതിരെ പ്രതിരോധം ആവശ്യമാണ്.
ആഗോളതലത്തില്‍ യൂറോപ്യന്‍ യൂണിയന്‍ സ്വീകരിച്ച നടപടി എല്ലാവരും ന്യായീകരിച്ചിട്ടുണ്ട്. ബുച്ചയിലെ കൂട്ടക്കൊലയടക്കം അന്താരാഷ്ട്ര തലത്തില്‍ റഷ്യക്ക് വലിയ വിചാരണ നേരിടേണ്ടിവരും.’ യൂറോപ്യന്‍ കൗണ്‍സില്‍ ചാള്‍സ് മിഷേല്‍ പറഞ്ഞു. റഷ്യയ്ക്കെതിരായ നടപടി ഒരു ഭരണകൂടത്തിനെതിരെ മാത്രമല്ലെന്നും പുടിന്‍ അടക്കമുള്ള ഭരണാധികാരികള്‍, മറ്റ് മന്ത്രിമാര്‍, സൈനിക ഉദ്യോഗസ്ഥര്‍, വന്‍കിട വ്യവസായികള്‍ എന്നിവരെ ബാധിക്കുന്ന തരത്തില്‍ ഉപരോധം കടുപ്പിക്കുമെന്നും യൂറോപ്യന്‍ യൂണിയന്‍ മേധാവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *