യു.പിയില്‍ ഡെങ്കിപ്പനി പടരുന്നതായി റിപ്പോര്‍ട്ട്; മരിച്ച് 45 കുട്ടികള്‍

Top News

ഫിറോസാബാദ്: ഉത്തര്‍പ്രദേശിലെ ആശങ്കയിലാക്കി ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നു. ഫിറോസാബാദ് ജില്ലയിലാണ് പനി വ്യാപകമായിരിക്കുന്നത്. കുട്ടികളിലും കൗമാരക്കാരിലുമാണ് പനി വ്യാപകം. ഡെങ്കിപ്പനിയും മറ്റ് വൈറല്‍ പനികളും മൂലം ഒരു മാസത്തിനുള്ളില്‍ 45 കുട്ടികള്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആറ് വയസ്സിനും പതിനേഴ് വയസ്സിനും മധ്യേ പ്രായമുള്ളവരാണ് മരിച്ചവരില്‍ ഏറെയും. വിദഗ്ധ സംഘം നടത്തിയ പരിശോധനയില്‍ ഡെങ്കുവിന്‍റെ ഉ2 വര്‍ഗമാണ് രോഗികളില്‍ തലച്ചോറിലെ രക്തസ്രാവം അടക്കമുള്ള സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
രോഗം കണ്ടെത്തിയ ആദ്യനാളുകളില്‍ രോഗികളുടെ രക്ഷിതാക്കളില്‍ നിന്നും സമയോചിതമായ ഇടപെടലിന്‍റെ കുറവുണ്ടായെന്നും തെറ്റായ ചികിത്സയുമായി പോയതും പനിയും മലേറിയയും മറ്റ് രോഗങ്ങളും മാധ്യമശ്രദ്ധ വൈകിയതുമെല്ലാം സ്ഥിതി സങ്കീര്‍ണമാക്കി.
ഓഗസ്റ്റ് മൂന്നാംവാരത്തിലാണ് ഡെങ്കിപ്പനി ഫിറോസാബാദില്‍ പടര്‍ന്നുപിടിക്കുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വരുന്നത്. ഈ സമയം രോഗികളുമായി എത്തുന്ന രക്ഷിതാക്കള്‍ക്ക് ആശുപത്രിയില്‍ പ്രവേശനം ലഭിക്കാന്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. സ്ഥിതി ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നും ഫിറോസാബാദ് മെഡിക്കല്‍ കോളജിലെ 550ല്‍ 459 കിടക്കകളും കുട്ടികള്‍ക്കായി മാറ്റിവച്ചിരിക്കുകയാണെന്നും ആശുപത്രി ഡീന്‍ ഡോ. സംഗീത അഞ്ജെന പറഞ്ഞൂ. മൂന്നിലൊന്ന് കിടക്കകള്‍ ഡെങ്കി രോഗികള്‍ക്കായി നീക്കി വച്ചിട്ടുണ്ട്. മലേറിയ, ന്യുമമാണിയ, വയറിളക്കം തുടങ്ങിയ രോഗങ്ങളുമായി എത്തുന്ന കുട്ടികള്‍ക്കായി അവശേഷിക്കുന്ന കിടക്കകള്‍ മാറ്റിവച്ചിട്ടുണ്ടെന്നും ആശുപത്രി ഡീന്‍ അറിയിച്ചു. നിലവില്‍ സ്ഥിതി ഏറെക്കുറെ മെച്ചപ്പെട്ടുവെന്നും അവര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *